Tuesday, 19 April 2011

വൈന്റപ്പ്; ലോകത്തിലെ ഏറ്റവും ചെറിയ കാര്‍






ബ്രിട്ടീഷ് സാങ്കേതിക വിദഗ്ദ്ധനായ പെറി വാക്കിന്‍സ് നിര്‍മ്മിച്ച വൈന്‍ഡ് അപ് ലോകത്തിലെ ഏറ്റവും ചെറിയകാറായി ഗിന്നസ് ബുക്കില്‍ ഇടം നേടി. 51 ഇഞ്ച് നീളവും 26 ഇഞ്ച് വീതിയുമുള്ള കുഞ്ഞന്‍കാറാണ് വൈന്‍ഡ് അപ്. പൊതുനിരത്തില്‍ ഓടിക്കാന്‍ അനുമതിയുള്ള ലോകത്തെ ഏറ്റവും ചെറിയ കാറാണ് ഇത്.

മണിക്കൂറില്‍ 37 മൈലാണ് വൈന്‍ഡ് അപ്പിന്റെ വേഗം. ഒരു ഗാലന്‍ ഇന്ധനം കൊണ്ട് 70 മൈല്‍ സഞ്ചരിക്കാന്‍ കാറിനുകഴിയും. സീറ്റ്‌ബെല്‍റ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ കുഞ്ഞന്‍ കാറിലുണ്ട്. കുട്ടികളുടെ കളിപ്പാട്ടക്കാര്‍ പരിഷ്‌കരിച്ചതാണ് വൈന്‍ഡ് അപ്പിന്റെ ബോഡി.

ഗിന്നസ് ബുക്കില്‍ ഇടംനേടണമെന്ന ദൃഢനിശ്ചയത്തോടെയാണ് പെറി വാക്കിന്‍സ് ചെറുകാര്‍ നിര്‍മ്മാണം തുടങ്ങിയത്. ലോകത്ത് നിലവിലുള്ള ഏറ്റവും ചെറിയ കാറിനെക്കുറിച്ചും നിരത്തില്‍ ഓടാനുള്ള അനുമതിക്ക് ആവശ്യമായ കാര്യങ്ങളെക്കുറിച്ചും വിശദമായ അദ്ദേഹം പഠനം നടത്തി. ബൈക്കില്‍നിന്ന് വികസിപ്പിച്ചതാണ് കാറിന്റെ ഷാസി. ഹോണ്ട ബൈക്കിന്റെതാണ് പിന്‍ ചക്രങ്ങള്‍ മുന്‍ചക്രങ്ങള്‍ മറ്റൊരു മിനി ബൈക്കിന്റേതും.

കാറിന്റെ പിന്നില്‍ വലിയൊരു കീ വാക്കിന്‍സ് സ്ഥാപിച്ചിട്ടുണ്ട്. കളിപ്പാട്ടത്തിന്റെ രൂപഭംഗി കാറിന് നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. വ്യത്യസ്തമായ കാറുകള്‍ നിര്‍മ്മിച്ച് മുന്‍പും പെറി വാക്കിന്‍സ് ശ്രദ്ധ നേടിയിട്ടുണ്ട്. ലോകത്തെ ഏറ്റവും പൊക്കംകുറഞ്ഞ കാറായ ഫ്ലറ്റ് മൊബൈല്‍ നിര്‍മ്മിച്ചതും അദ്ദേഹമാണ്.


No comments:

Post a Comment